രാഹുല്‍ ഗാന്ധി അമേരിക്കയില്‍, 3 ദിവസത്തെ പരിപാടികള്‍; പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനം

Published : Sep 08, 2024, 08:22 AM ISTUpdated : Sep 11, 2024, 11:16 AM IST
രാഹുല്‍ ഗാന്ധി അമേരിക്കയില്‍, 3 ദിവസത്തെ പരിപാടികള്‍; പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനം

Synopsis

 ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

ദില്ലി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത് . ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും. അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും. തുടര്‍ന്നുള്ള  രണ്ട് ദിവസങ്ങളിലും നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും.

 

ഇനി രാഷ്ട്രീയ ഗോദയിലേക്ക്; ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ

'ഉള്ളത് നൽകൂ', ആഹ്വാനവുമായി രാഹുൽ; വയനാടിൻ്റെ അതിജീവനത്തിന് ഒരു മാസ ശമ്പളം കെപിസിസി ധനസമാഹരണ യജ്ഞത്തിന് നൽകി

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്