Asianet News MalayalamAsianet News Malayalam

'ഉള്ളത് നൽകൂ', ആഹ്വാനവുമായി രാഹുൽ; വയനാടിൻ്റെ അതിജീവനത്തിന് ഒരു മാസ ശമ്പളം കെപിസിസി ധനസമാഹരണ യജ്ഞത്തിന് നൽകി

വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു

Rahul Gandhi donates one month salary for KPCC Wayanad Rehabilitation Fund
Author
First Published Sep 4, 2024, 4:16 PM IST | Last Updated Sep 4, 2024, 4:16 PM IST

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ പി സി സി നടത്തുന്ന ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എം പി ഒരുമാസത്തെ ശമ്പളം മുഴുവനും നൽകി. മാസ ശമ്പളമായ 2,30,000 രൂപയാണ് രാഹുൽ സംഭാവന നല്‍കിയത്. ചെറുതായാലും എല്ലാവരും ഉള്ളത് നൽകാൻ ആഹ്വാൻ ചെയ്തുകൊണ്ടാണ് രാഹുൽ വീണ്ടും വയനാടിന് സഹായ ഹസ്തവുമായി എത്തിയത്.

വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം കെ പി സിസി ഏറ്റെടുത്ത് കൊണ്ട് അതിനാവശ്യമായ ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അതിന്റെ ഭാഗമായി സ്റ്റാന്‍ഡ് വിത്ത്  വയനാട്-ഐഎന്‍സി എന്ന മൊബൈല്‍ ആപ്പ് ധനസമാഹരണത്തിന് ഒരുക്കിയിട്ടുണ്ടെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കെ പി സി സി അറിയിപ്പ് ഇപ്രകാരം

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടിഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും  കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും  മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാവുന്നതാണ്. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്‍കിയ വ്യക്തിക്ക്  കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും. ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്റെടുക്കാനുള്ള സൗകര്യവുമുണ്ട്. ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒന്‍പത് അംഗ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലാതലത്തില്‍ ഉപസമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ദുരന്തം നടന്ന വയനാട് ജില്ലയിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെപിസിസി ഒഴിവാക്കിയിട്ടുണ്ട്.

തിരുവോണ ദിവസം പരീക്ഷ! മാറ്റിവയ്ക്കണമെന്ന് കെസി, 'ഒരുപാട് പേരുടെ അവസരം നഷ്ടമാകും', കേന്ദ്രത്തിന് കത്ത് നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios