രണഘടനക്കും മതവിശ്വാസത്തിനുമെതിരായ ആക്രമം അനുവദിക്കാനാവില്ലെന്ന കാര്യം രാജ്യം തിരിച്ചറിഞ്ഞു,രാഹുൽ അമേരിക്കയില്‍

Published : Sep 09, 2024, 02:00 PM IST
രണഘടനക്കും മതവിശ്വാസത്തിനുമെതിരായ ആക്രമം അനുവദിക്കാനാവില്ലെന്ന കാര്യം രാജ്യം തിരിച്ചറിഞ്ഞു,രാഹുൽ അമേരിക്കയില്‍

Synopsis

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്ന് രാഹുൽ ഗാന്ധി.

ന്യൂയോര്‍ക്ക്:  ലോകസ്ഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്ന് രാഹുൽ ഗാന്ധി. ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങൾക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞു എന്നും രാഹുൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ രാഹുൽ ഗാന്ധി ഡാള്ളസിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

ശിവ മുദ്ര ധൈര്യത്തിൻറെ പ്രതീകമാണെന്ന് ആവർത്തിച്ച രാഹുൽ ഭരണഘടനയ്ക്ക് എതിരായ അക്രമം ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി. ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിൽ ഒതുക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാലു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽ ടെക്സാസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളോടും സംസാരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്