
ദില്ലി: സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസ്സിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയിൽ ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.
ഇതിനിടെ പൂനെയിലെ കോളേജിൽ എബിവിപി എൻ എസ് യു ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നൽകിയിരുന്നു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പണംകൊടുത്ത് പരിപാടിക്കെത്തിക്കുന്നു എന്നാരോപിച്ച ബിജെപി, കോണ്‍ഗ്രസ് പ്രവർത്തകന്റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam