
പറൈകോട്: മൂന്ന് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിന് ഇടയിലാണ് രാഹുല്‍ ഗാന്ധി ആന്‍റണിയെ കാണുന്നത്. തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാതയ്ക്കരികിലെ ഒരു ബേക്കറിയില്‍ വച്ചായിരുന്നു പന്ത്രണ്ടുകാരനായ ആന്‍റണി ഫെലിക്സ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടത്. ദേശീയ പാതയിലൂടെ പോകുന്ന രാഹുല്‍ ഗാന്ധിയെ കാണാനായി തടിച്ച് കൂടിയ നിരവധിയാളുകളില്‍ ഒരാളായിരുന്നു ആന്‍റണിയും.
ചായ കുടിക്കുമ്പോഴുള്ള രാഹുലിനടുത്തെത്തിയ ആന്‍റണിയോട് രാഹുല്‍ സംസാരിക്കുകയായിരുന്നു. സ്പോര്‍ട്സ് താരമാണ് ആന്‍റണിയെന്ന് മനസിലായതോടെ തന്നെ ഓടിത്തോല്‍പ്പിക്കാമോയെന്ന് രാഹുല്‍ ആന്‍റണിയോട് ചോദിച്ചു. സാധിക്കുമെന്നായിരുന്നു അഞ്ചാം ക്ലാസുകാരനായ ആന്‍റണിയുടെ മറുപടി. ഒരു ജോടി സ്പോര്‍ട്സ് ഷൂ വാങ്ങി തരാം എന്ന വാഗ്ദാനം നല്‍കി, ആന്‍റണിയുടെ ഷൂസിന്‍റെ അളവും മനസിലാക്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.
എന്നാല്‍ അത് വെറും വാക്കായി പോയിട്ടുണ്ടാവുമെന്ന് കരുതിയിരുന്ന ആന്‍റണിയെ തേടി രാഹുലിന്‍റെ സമ്മാനമെത്തി. മാര്‍ച്ച് 1നായിരുന്നു ആന്‍റണിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച. കൊറിയറില്‍ രാഹുല്‍ ഗാന്ധി അയച്ച ഷൂസാണെന്ന് അറിഞ്ഞതോടെ സന്തോഷം അടക്കാനാവാത്ത സ്ഥിതിയിലാണ് ആന്‍റണിയുള്ളത്. ബേക്കറിക്ക് സമീപം തന്നെയുള്ള ആന്‍റണിയുടെ വീട്ടിലും രാഹുല്‍ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam