രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്

Web Desk   | Asianet News
Published : Dec 27, 2020, 09:13 PM IST
രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്

Synopsis

 സ്വകാര്യ സന്ദര്‍ശനത്തിന് പോയ രാഹുല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പിടിഐയോട് പറഞ്ഞു.

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറച്ചുദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക്. ഞായറാഴ്ചയാണ് അദ്ദേഹം വിദേശത്തേക്ക് തിരിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സ്വകാര്യ സന്ദര്‍ശനത്തിന് പോയ രാഹുല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പിടിഐയോട് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടുത്തേക്കാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നില്ല. എത്ര ദിവസത്തേക്കാണ് എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

അതേ സമയം ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ തന്‍റെ മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് ഇറ്റലിയില്‍ പോയത്. കോണ്‍ഗ്രസിന്‍റെ 136 മത് സ്ഥാപക ദിനം തിങ്കളാഴ്ചയാണ് അതിനിടെയാണ് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ വിദേശത്തേക്ക് സന്ദര്‍ശനത്തിന് പോയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം