
ദില്ലി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. മാനസികമായി പ്രതിരോധത്തിലായ മോദി, സർക്കാറിനെ സംരക്ഷിക്കാനുള്ള തിരക്കിലാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ ചൂണ്ടികാട്ടി. ഭരണഘടനയെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ സഖ്യം ജനങ്ങളുടെ ശക്തമായ ശബ്ദമാകുമെന്നും എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ചൂണ്ടികാട്ടിയ പത്ത് സംഭവങ്ങൾ
1. ഭയാനകമായ ട്രെയിൻ അപകടം
2. കശ്മീരിലെ ഭീകരാക്രമണങ്ങൾ
3. ട്രെയിനുകളിലെ യാത്രക്കാരുടെ ദുരവസ്ഥ
4. നീറ്റ് അഴിമതി
5. നീറ്റ് പി ജി പരീക്ഷ റദ്ദാക്കി
6. യു ജി സി നെറ്റ് ചോദ്യ പേപ്പർ ചോർച്ച
7. പാൽ, പയർവർഗ്ഗങ്ങൾ, ഗ്യാസ്, ടോൾ തുടങ്ങിയവയുടെ ചെലവേറി
8. കാട്ടുതി
9. ജല പ്രതിസന്ധി
10. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തെ നേരിടാനുള്ള ക്രമീകരണങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam