
ദില്ലി:രാജ്യത്ത് എല്ലാം കാണാതാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. കര്‍ഷകന്‍റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാൽ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ് രാഹുൽ മോദിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി ഉന്നയിച്ചത്. റഫാൽ വിമാനങ്ങൾ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനിൽ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നൽകുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുൽ ഗന്ധി ആരോപിച്ചു
നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ സമാന്തര ചര്‍ച്ചകളിലും എല്ലാം ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അഴിമതി നടത്തിയതിയതിന് വ്യക്തമായ തെളിവുണ്ട്. ക്രിമിൽ കേസിൽ അന്വേഷണം നടത്തുന്നതിൽ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam