അർണബിന് കിട്ടിയ വിവരം പാകിസ്ഥാനും കിട്ടും; കാർഷിക നിയമത്തിന് എതിരെ പൊരുതും: രാഹുൽ

By Web TeamFirst Published Jan 19, 2021, 2:09 PM IST
Highlights

രഹസ്യ വിവരം എങ്ങനെയാണ് അർണബിന് കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ച് കൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു

ദില്ലി: ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നാലും കാർഷിക നിയമങ്ങൾക്കെതിരെ പൊരുതുമെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സംഭവിക്കുന്നത് വലിയ ദുരന്തമാണെന്ന് അദ്ദേഹം വിമർശിച്ചു. കർഷക സമരത്തെക്കുറിച്ച് ലഘുപുസ്തകം പുറത്തിറക്കി. നാലഞ്ച് പേരാണ് ഇന്ത്യയുടെ ഉടമസ്ഥർ. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് രാജ്യം ഭരിക്കുന്നത്. ഈ വ്യവസായികൾ മാധ്യമ പിന്തുണയും മോദിക്കും കേന്ദ്രസർക്കാരിനും ഉറപ്പാക്കുന്നു. കാർഷിക മേഖലയിലും കുത്തക വത്കരണത്തിന് നീക്കം നടക്കുന്നുണ്ട്. യഥാർത്ഥ രാജ്യസ്നേഹികളാണ് കർഷകരെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യ വിവരം എങ്ങനെയാണ് അർണബിന് കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ച് കൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. അർണബ് ഗോസാമിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തായതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. വിവരം അർണബിന് ചോർത്തിയവർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അർണബിന് അറിയാമെങ്കിൽ പാകിസ്ഥാനും ഇത് സംബന്ധിച്ച വിവരം കിട്ടി കാണുമെന്നും അദ്ദേഹം പറഞ്ഞു.

click me!