തെരഞ്ഞെടുപ്പ് ചൂടിലും കൂളായി രാഹുൽ ​ഗാന്ധി; കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന രാഹുലിന്‍റെ വീഡിയോ

Published : Oct 18, 2019, 09:22 PM ISTUpdated : Oct 18, 2019, 09:50 PM IST
തെരഞ്ഞെടുപ്പ് ചൂടിലും കൂളായി രാഹുൽ ​ഗാന്ധി; കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന രാഹുലിന്‍റെ വീഡിയോ

Synopsis

ദില്ലിയിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാഹുൽ ​ഗാന്ധി സഞ്ചരിച്ച ഹെലിക്കോപ്റ്റർ റിവാഡിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

ഹരിയാന: ഈ തെരഞ്ഞെടുപ്പ് ചൂടിലും രാഹുൽ ഗാന്ധി കൂളാണ്. ഹരിയാനയിലെ റിവാഡിയിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന രാഹുൽ ​ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ദില്ലിയിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാഹുൽ ​ഗാന്ധി സഞ്ചരിച്ച ഹെലിക്കോപ്റ്റർ റിവാഡിയിലെ  കെപിഎല്‍ കോളേജ് സ്റ്റേഡിയത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ഹെലിക്കോപ്റ്റർ ഇറക്കിയതിനുശേഷം ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾക്കൊപ്പം രാഹുലും കൂടുകയായിരുന്നു. രാഹുൽ ബാറ്റ് ചെയ്യുമ്പോൾ ചുറ്റും കൂടിനിന്ന കുട്ടികൾ ആർപ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

കളിക്കിടെ കുട്ടികൾക്കൊപ്പം കളിതമാശകൾ പറയുന്നതും വീഡിയോയിലുണ്ട്. കാലാവസ്ഥ അനുകൂലമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതിനെത്തുടർന്ന് രാഹുൽ ​ഗാന്ധി റോഡ് മാർ​ഗമാണ് ദില്ലിയിലേക്ക് പോയത്.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'