'ദുബായ് നഗരവും ഗള്‍ഫും കെട്ടിപ്പടുത്തത് കേരള ജനത'; ജോഡോ യാത്രയില്‍ പ്രശംസയുമായി രാഹുല്‍ ഗാന്ധി

Published : Sep 14, 2022, 08:07 PM ISTUpdated : Sep 14, 2022, 08:09 PM IST
'ദുബായ് നഗരവും ഗള്‍ഫും കെട്ടിപ്പടുത്തത് കേരള ജനത'; ജോഡോ യാത്രയില്‍ പ്രശംസയുമായി രാഹുല്‍ ഗാന്ധി

Synopsis

'തന്‍റെ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ ശക്തി പകരുന്നു. കേരളത്തോട് വളരെയധികം അടുപ്പമാണുള്ളത്. ഇന്ന് രാജ്യത്ത് എവിടെയും വെറുപ്പും വിദ്വേഷവുമാണ് കാണാന്‍ കഴിയുന്നത്'. 

കൊല്ലം: ഭാരത് ജോഡോ യാത്രയില്‍ കേരളത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  കേരള ജനതയാണ് ഗൾഫ് നഗരവും ദുബായ് നഗരവും പടുത്തുയർത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ചാത്തന്നൂരിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയിലും പൊതുയോഗത്തിലുമാണ് രാഹുൽ ഗാന്ധിയുടെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തന്‍റെ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ ശക്തി പകരുന്നു. കേരളത്തോട് വളരെയധികം അടുപ്പമാണുള്ളത്. ഇന്ന് രാജ്യത്ത് എവിടെയും വെറുപ്പും വിദ്വേഷവുമാണ് കാണാന്‍ കഴിയുന്നത്. പരസ്പരം സഹോദരന്മാരായി ആരും കാണുന്നില്ല. വിഭാഗീയതയുടെയും വിഭജനത്തിന്റെയും വെറുപ്പിന്‍റെയും പ്രത്യശാസ്ത്രമാണ് ബിജെപിയുടെത്. വിരോധികളോട് പോലും സഹോദര്യം പുലർത്തുന്നതാണ് ഇന്ത്യയുടെ വികാരം. ഗാന്ധിജിയുടെ പോരാട്ടമാണ് ഇന്ത്യയുടെയും കേരളത്തിന്‍റെയും ശരിയായ വികാരം. ആർഎസ്എസിനെയും ബിജെപിയുടെയും വികാരം രാജ്യത്തെ സമാധാനത്തെ തകര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. 

ഭാരത് ജോഡോ യാത്ര: ഉത്തര്‍ പ്രദേശിലെ യാത്രാപരിപാടി രണ്ട് ദിവസത്തില്‍ നിന്നും അഞ്ച് ദിവസമാക്കി

ഇന്ന് കശുവണ്ടി തൊഴിലാളികളെയും നേതാക്കന്മാരെയും കണ്ടു അവർക്ക് ഭാവിയിലേക്ക് നോക്കാൻ കഴിയുന്നില്ല. ഇന്ത്യക്കാർ തന്നെ ഇന്ത്യയ്ക്കകത്ത് മത്സരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവർക്ക് പ്രതീക്ഷയോടെ നോക്കാൻ കഴിയുന്നില്ല. എളുപ്പത്തിൽ വിദ്വേഷം പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ജനങ്ങളെ ഒന്നിപ്പിക്കുക പ്രയാസകരമായ കാര്യമാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. പുതിയ പ്രത്യശാസ്ത്രങ്ങളെയും ആശയങ്ങളെയും കേരളം പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പ്രത്യയശാസ്ത്രത്തെയും സഹോദര്യത്തോടെ കണ്ടു. ശ്രീനാരായണ ഗുരുവിൽ വിശ്വാസമില്ലാതെ ഗുരുദേവന്‍റെ പ്രതിമ സ്ഥാപിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അത് ശ്രീനാരായണ ഗുരുവിനോട് ഉള്ള അനാദരവാണ്. ആദ്യം ഗുരുദേവന്‍റെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പിൻപറ്റി ജീവിക്കുണം. രാജ്യത്തിന്‍റെ ഒരുമയാണ് ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ യാത്രയിലൂടെ ലഭിച്ച ആദരവ് ജീവിത കാലം മുഴുവൻ ഓർമ്മിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദീപ ഭട്ട് നായര്‍ക്ക് 2026ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലന്‍സ് അവാര്‍ഡ്
'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി