'ലളിതമായ ഒരു ചോദ്യം'; പുതിയ വാക്‌സീന്‍ നയത്തില്‍ സംശയവുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Jun 7, 2021, 8:44 PM IST
Highlights

പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്‌സീന്‍ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് സംവരണം ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ച പുതിയ വാക്‌സീന്‍ നയത്തില്‍ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സീന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്‌സീന്‍ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് സംവരണം ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 18ന് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിനായി വാക്‌സീന്‍ സംഭരിച്ച് സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

One simple question-

If vaccines are free for all, why should private hospitals charge for them?

— Rahul Gandhi (@RahulGandhi)


രാജ്യത്ത് പുതുതായി രണ്ട് വാക്‌സീന്‍ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ ഏഴ് കമ്പനികള്‍ വാക്‌സീനുകള്‍ നിര്‍മിക്കുന്നുണ്ട്. നേസല്‍ വാക്‌സീന്‍ - മൂക്കിലൂടെ നല്‍കുന്ന വാക്‌സീനും വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം വാക്‌സീന്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സീന്‍ വാങ്ങി നല്‍കും. അത് സൗജന്യമായിട്ടാണ് നല്‍കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!