
ദില്ലി: ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്ററിലൂടെ പുറത്തുവിട്ടു. ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുന്നതിനായാണ് രാഹുല്‍ അവര്‍ക്കൊപ്പം യാത്ര ചെയ്തതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന രാഹുലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാഹുലിനെ കണ്ട് മറ്റ് വാഹനയാത്രക്കാര്‍ കൈവീശി കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
'രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ട്രക്കില്‍ സഞ്ചരിച്ചു. രാജ്യത്ത് 90 ലക്ഷം ട്രക്ക് ഡ്രൈവര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനായാണ് രാഹുല്‍ ചരക്കുലോറിയില്‍ യാത്ര ചെയ്തത്.'- കോണ്‍ഗ്രസ് ട്വീറ്റിലൂടെ പറഞ്ഞു. 'ജനങ്ങളെ കേള്‍പ്പിക്കുന്നവനല്ല, അവരെ കേള്‍ക്കുന്നവനാണ് ലീഡര്‍.' എന്നാണ് വീഡിയോ പങ്കുവച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.
ജ്വല്ലറിയിൽ വെള്ളം കയറി, രണ്ടരക്കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയി; ബംഗ്ലൂരുവിൽ വ്യാപാരിയുടെ പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam