
ദില്ലി: പുതിയ അധ്യക്ഷനെ പാര്‍ട്ടി എത്രയും വേഗം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാജിസന്നദ്ധത അറിയിച്ചശേഷം ഇതാദ്യമായാണ് അക്കാര്യം സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് രാഹുല്‍ ഗാന്ധി തയ്യാറാവുന്നത്. "കാലതാമസമില്ലാതെ പുതിയ അധ്യക്ഷന്‍ ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കണം. ഞാന്‍ അധ്യക്ഷനായി തുടരില്ല. എന്‍റെ രാജിക്കത്ത് നല്‍കിക്കഴിഞ്ഞതാണ്. ഞാനിപ്പോള്‍ അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സിമിതി എത്രയും വേഗം ചേര്‍ന്ന് തീരുമാനമെടുക്കണം." പാര്‍ലമെന്‍റ് അങ്കണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam