സവർക്കറിൽ രാഹുലുമായി ഉടക്കി ഉദ്ധവ് വിഭാ​ഗം, മഞ്ഞുരുക്കാൻ ശരദ് പവാർ; പൊളിയുമോ മഹാരാഷ്ട്രയിലെ സഖ്യം

Published : Mar 28, 2023, 04:48 PM ISTUpdated : Mar 28, 2023, 04:49 PM IST
സവർക്കറിൽ രാഹുലുമായി ഉടക്കി ഉദ്ധവ് വിഭാ​ഗം, മഞ്ഞുരുക്കാൻ ശരദ് പവാർ; പൊളിയുമോ മഹാരാഷ്ട്രയിലെ സഖ്യം

Synopsis

കഴിഞ്ഞ ദിവസം മാലേ​ഗാവിൽ നടന്ന പരിപാടിയിൽ സവർക്കറോടുള്ള ശിവസേനയുടെ കടപ്പാട് ഉദ്ധവ് വ്യക്തമാക്കിയിരുന്നു. സവർക്കർ ദൈവത്തെപ്പോലെയാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് സഹിക്കാനാകില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ദില്ലി: അയോ​ഗ്യതാ വിഷയത്തിൽ രാഹുൽ ​ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ സവർക്കറുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നു. മാപ്പ് പറയാൻ താൻ സവർക്കറല്ല, രാ​ഹുൽ ​ഗാന്ധിയാണ് എന്ന പരാമർശമാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിലെ ചൂടേറിയ ചർച്ചക്ക് കാരണമാകുന്നത്.രാഹുൽ ​ഗാന്ധി വി ഡി സവർക്കറെ നിരന്തരം അപമാനിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാ​ഗം വ്യക്തമാക്കി. മുഖപത്രമായ സാമ്നയിലും രാഹുലിന്റെ പരാമർശത്തിനെതിരെ ശിവസേന രം​ഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോ​ഗത്തിൽ നിന്നും ഉദ്ധവ് വിഭാ​ഗം വിട്ടുനിന്നു.

കഴിഞ്ഞ ദിവസം മാലേ​ഗാവിൽ നടന്ന പരിപാടിയിൽ സവർക്കറോടുള്ള ശിവസേനയുടെ കടപ്പാട് ഉദ്ധവ് വ്യക്തമാക്കിയിരുന്നു. സവർക്കർ ദൈവത്തെപ്പോലെയാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് സഹിക്കാനാകില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഏകാധിപത്യ പ്രവണതകളെ തോൽപ്പിക്കാനാണ് ഒരുമിച്ചത്. ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ സവർക്കറെ നിലവിലെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴക്കരുതെന്ന് രാഹുൽ​ഗാന്ധിയെ ഓർമിപ്പിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പിന്നാലെ ഉദ്ധവിന് മറുപടിയുമായി കോൺ​ഗ്രസും രം​ഗത്തെത്തി. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയിൽ സവർക്കർ ഭാ​ഗമല്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ നാനാ പടോളെ വ്യക്തമാക്കി. സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രം​ഗത്തെത്തി. മുമ്പ് മണി ശങ്കർ അയ്യർ സവർക്കറെ അപമാനിച്ചപ്പോൾ ബാൽതാക്കറെ അനുയായികളോട് ഉത്തരവിട്ടതുപോലെ രാഹുലിന്റെ ചിത്രത്തിൽ ചെരിപ്പുകൊണ്ടടിക്കാൻ ഉദ്ധവ് ആവശ്യപ്പെടുമോയെന്ന് ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ചോദിച്ചു.  

മുഖ്യമന്ത്രി ഏക്നാഥ്ഷി ൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്രയിൽ സവർക്കർ ഗൗരവ് യാത്ര' നടത്തുമെന്ന് പ്രഖ്യാപിച്ചു. രാഹുലിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ചും സവർക്കറുടെ രാജ്യസ്‌നേഹവും സാമൂഹിക വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുന്നതായിരിക്കും യാത്രയെന്ന് ഫഡ്‌നാവിസ് അറിയിച്ചു. 

സഖ്യം തകരാതിരിക്കാൻ ഇടപെടലുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രം​ഗത്തെത്തിയിരിക്കുകയാണ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർ​ഗെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ യോ​ഗത്തിൽ ശരദ് പവാർ വിഷയം ഉന്നയിച്ചു. സവർക്കറെ വിമർശിക്കുന്നതിൽ കോൺ​ഗ്രസ് ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ മഹാരാഷ്ട്രയിലെ പ്രതിപക്ഷത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പവാർ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 

'നാണം കെട്ടവർ'; സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാമർശത്തിന് രൂക്ഷ വിമര്‍ശനവുമായി അനിൽ

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ