കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകൾ: രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Published : Feb 01, 2024, 07:33 AM IST
കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകൾ: രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Synopsis

കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിന് വേണ്ടി കെഞ്ചില്ലെന്ന് ഹേമന്ത് സോറൻ

കൊൽക്കത്ത: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ ഏജൻസികൾ അല്ലാതായെന്ന് പറഞ്ഞ അദ്ദേഹം, ഈ ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിച്ചു. അഴിമതിയിൽ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിന് വേണ്ടി കെഞ്ചില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. പോരാട്ടം തുടരുമെന്നും പരാജയം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന