
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത കൊല്ലം മോദി പ്രധാനമന്ത്രിയായിരിക്കില്ല. സര്‍ക്കാരില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നും, അകത്തെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ന്ന് കിട്ടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആഭ്യന്തര കലഹം കോണ്‍ഗ്രസിലാണ് കടുത്തിരിക്കുന്നതെന്നും ബി ജെ പി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam