'കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും കൊവിഡ് എന്തെന്ന് ഇനിയും മനസിലായിട്ടില്ല', വിമർശിച്ച് രാഹുൽ ഗാന്ധി

By Web TeamFirst Published May 28, 2021, 1:04 PM IST
Highlights

പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണം. കൊവിഡ് പ്രതിരോധ നടപടികൾ പാതി വഴിയെത്തിയപ്പോൾ പ്രധാനമന്ത്രി വിജയം പ്രഖ്യാപിച്ചുവെന്ന് രാഹുൽ ആരോപിച്ചു. 

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കൊവിഡ് പ്രതിരോധ നടപടികൾ പാതി വഴിയെത്തിയപ്പോൾ തന്നെ പ്രധാനമന്ത്രി വിജയം പ്രഖ്യാപിച്ചുവെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും കൊവിഡ് എന്തെന്ന് ഇനിയും മനസിലായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

വാക്സീൻ മാത്രമാണ് വൈറസിനെ അതിജീവിക്കാനുള്ള ഏക വഴി. പക്ഷേ കേന്ദ്രത്തിന്റെ വാക്സീൻ നയവും പാളി രാജ്യത്തെ ജനസംഖ്യയുടെ 3 % ന് മാത്രമാണ് വാക്സീൻ നൽകാനായത്. 97% ഇപ്പോഴും വൈറസ് ഭീഷണിയിലാണ്. വാക്സീനേഷൻ നിരക്ക് ഉയർത്തിയില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. 

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!