
ദില്ലി : ഇന്ന് ചെയ്ത ഏറ്റവും പുതിയ ട്വീറ്റിൽ, ഏഴുമാസം മുമ്പുനടന്ന ഒരു സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ ചിത്രം പങ്കിട്ട് രാഹുൽ ഗാന്ധി വീണ്ടും വിവാദത്തിലേക്ക്. മുഹമ്മദ് സുബൈർ എന്ന ട്വിറ്റർ യൂസർ ആണ് രാഹുലിന്റെ ട്വീറ്റിന് ചുവട്ടിൽ വന്ന്, ചിത്രം പഴയതാണ് എന്ന വിവരം സ്ഥിരീകരിച്ചത്. ട്വിറ്റർ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പേരിൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട് കുറച്ചുകാലം പുറത്തിരുന്ന ശേഷം, വിലക്ക് നീങ്ങി ഈയിടെ മാത്രമാണ് രാഹുൽ ഗാന്ധിക്ക് വീണ്ടും ട്വീറ്റ് ചെയ്യാനായിത്തുടങ്ങിയത്.
ഈ ചിത്രം 2021 ഫെബ്രുവരി അഞ്ചാം തീയതി ഉത്തർപ്രദേശിലെ ഷംലിയിൽ നടന്ന കിസാൻ മഹാ പഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകരുടെ ചിത്രത്തിൽ നിന്നുള്ള ഒരു ഭാഗമാണ് എന്ന് സുബൈർ പറഞ്ഞു. "ഭാരത ഭാഗ്യ വിധാതാവ്, നിർഭയമായി, തികഞ്ഞ ആത്മവിശ്വാസത്തോടെ ഇവിടെ സമരത്തിലാണ്" എന്ന് സൂചിപ്പിക്കുന്ന കാപ്ഷ്യനോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഈ ചിത്രം പങ്കിടുന്നത്.
താൻ പങ്കിട്ട ചിത്രം പുതിയതാണ് എന്ന ഒരു സൂചനയും രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ ഇല്ല എങ്കിലും,പങ്കിട്ടത് പഴയ ചിത്രമാണ് എന്ന് സൂചിപ്പിച്ച് സുബൈർ ട്വീറ്റ് ഇട്ടതോടെ അദ്ദേഹത്തെ എതിർത്തും പിന്തുണച്ചും നിരവധി ട്വിറ്റർ ഉപഭോക്താക്കൾ രംഗത്തു വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam