
ദില്ലി: നടി ലീന മരിയ പോള്‍ ഉൾപ്പെട്ട തട്ടിപ്പ് കേസില്‍ നാലുപേർ കൂടി അറസ്റ്റിൽ. ദില്ലി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റേതാണ് നടപടി. വ്യവസായിയുടെ ഭാര്യയെ കബിളിപ്പിച്ച് 200 കോടി തട്ടിയെന്നതാണ് കേസ്. ഇന്നലെയാണ് ലീനയെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ലീനയുടെ പങ്കാളി സുകേഷ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. സുകേഷ് ഉപയോഗിച്ച ഐ ഫോൺ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിൽ അയച്ചു
മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരായ ലീന മരിയ പോളിനെ ഇന്നലെയാണ് ദില്ലി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. മക്കോക്കയും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. പങ്കാളി സുകേഷ് ചന്ദ്രശേഖറിനെ കേസില്‍ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സുകേഷിന്‍റെ ചെന്നെയിലെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam