'രാജ്യത്തെ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി എപ്സ്റ്റീൻ ഫയൽ ഭയന്ന് രാജ്യത്തെ അടിയറവ് വച്ചു', മോദി നുണയനെന്നും രാഹുൽ ഗാന്ധി

Published : Feb 24, 2026, 04:56 PM IST
Rahul Gandhi speaking against the central government's trade policies and China border issues

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. അമേരിക്കൻ വ്യാപാര കരാർ രാജ്യത്തെ തകർക്കുമെന്നും എപ്സ്റ്റീൻ ഫയലിലെ ബ്ലാക്ക്‌മെയിലിംഗിനെ ഭയന്നാണ് മോദി അമേരിക്കയ്ക്ക് കീഴടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിന്റെ വിദേശ-സാമ്പത്തിക നയങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ സംസാരിക്കാൻ പലതവണ ശ്രമിച്ചിട്ടും പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ തകർക്കുമെന്നും അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മോദി അമേരിക്കയ്ക്ക് കീഴടങ്ങിയതെന്നും രാഹുൽ ആരോപിച്ചു.

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ നരവനെ ഉന്നയിച്ച ഗൗരവകരമായ ചോദ്യങ്ങൾ സർക്കാർ അവഗണിച്ചു. എന്ത് ചെയ്യണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചോദിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കാതെ സർക്കാർ ഒളിച്ചോടുകയായിരുന്നു എന്നും രാഹുൽ പറഞ്ഞു. പാർലമെന്റിനെയോ മന്ത്രിസഭയെയോ അറിയിക്കാതെയാണ് അമേരിക്കയുമായുള്ള കരാറിൽ ഒപ്പിട്ടത്. ഡൊണാൾഡ് ട്രംപ് പറഞ്ഞാണ് രാജ്യം വിവരമറിഞ്ഞത്. എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി മോദിയുടെയും അംബാനിയുടെയും ഹർദീപ് സിംഗ് പുരിയുടെയും പേരുകളുണ്ടെന്നും ഈ ബ്ലാക്ക്‌മെയിലിംഗിനെ ഭയന്നാണ് മോദി അമേരിക്കയ്ക്ക് പൂർണ്ണമായും കീഴടങ്ങിയതെന്നും പ്രധാനമന്ത്രി നുണയനാണെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ കരാർ മൂലം ഇന്ത്യയുടെ കാർഷിക മേഖലയും ടെക്സ്റ്റൈൽ മേഖലയും തകർന്നു. അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് തന്നെ ട്രംപിനേറ്റ തിരിച്ചടി കണ്ടില്ലേ. കരാര്‍ രാജ്യത്തിന് വൻ നഷ്ടമുണ്ടാക്കി. ഭാവിതലമുറയുടെ ഭാഗധേയം മോദി വിദേശികൾക്ക് അടിയറവ് വെച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ ആരെ അറസ്റ്റ് ചെയ്താലും ഭയക്കില്ലെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിൽ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐ ഉച്ചകോടിയിലെ പ്രതിഷേധം; പ്രതികൾക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ, ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്
സ്വത്തുക്കൾ ലിവ് ഇൻ പാട്നർക്ക് നൽകുമോ എന്ന് ഭയം, സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും; പ്രതികൾ റിമാൻഡിൽ