പ്രിയങ്കയുടെ നിശ്ചയദാർഢ്യത്തിൽ സർക്കാർ ഭയന്നിരിക്കുകയാണെന്ന് രാഹുൽ

Published : Oct 04, 2021, 10:06 AM ISTUpdated : Oct 04, 2021, 10:09 AM IST
പ്രിയങ്കയുടെ നിശ്ചയദാർഢ്യത്തിൽ സർക്കാർ ഭയന്നിരിക്കുകയാണെന്ന് രാഹുൽ

Synopsis

ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു

പ്രിയങ്കയുടെ(Priyanka Gandhi) നിശ്ചയദാർഢ്യത്തിൽ സർക്കാർ ഭയന്നിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി(Rahul Gandhi). പോരാട്ടത്തിൽ നിന്ന് പ്രിയങ്ക പിന്മാറില്ല. നീതിക്ക് വേണ്ടിയുള്ള അഹിംസ സമരത്തിൽ (anti-farm laws protest)കർഷകരെ വിജയിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പ്രിയങ്കക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച്  പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ (farmers death) കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് (lakhimpur Kheri) പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പ്രിയങ്കയെ പിടിച്ചുവലിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് കോണ്‍ഗ്രസ് വിശദമാക്കിയിരുന്നു. പിടിച്ച് വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. വാറന്‍റില്ലാതെ നടപടി സ്വീകരിക്കാനെത്തിയ പൊലീസിനോട് പ്രിയങ്ക തര്‍ക്കിക്കുന്ന ദൃശ്യങ്ങളും വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ നാല് കര്‍ഷകർ ഉൾപ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. നാല് കർഷകർ ഉൾപ്പെടെ 8 പേരാണ് മരിച്ചതെന്നാണ് ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി
ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി