കസേര സംരക്ഷണ ബജറ്റ്, കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചെന്നും രാഹുൽഗാന്ധിയുടെ പരിഹാസം

Published : Jul 23, 2024, 02:55 PM ISTUpdated : Jul 23, 2024, 03:02 PM IST
കസേര സംരക്ഷണ ബജറ്റ്,    കോൺഗ്രസിന്‍റെ  പ്രകടനപത്രിക കോപ്പിയടിച്ചെന്നും  രാഹുൽഗാന്ധിയുടെ പരിഹാസം

Synopsis

സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും, മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുന്ന ബജറ്റെന്ന് പരിഹാസം

ദില്ലി: ധനമന്ത്രി  നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാ ംമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്.കസേര സംരക്ഷണ ബജറ്റാണിതെന്ന്  അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.കോൺഗ്രസിന്‍റെ  പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. • സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും : മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ്.: സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന് അവ​ഗണന; ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി സഹായം

ജനപ്രിയമല്ലാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് രംഗത്തെത്തി.പരാജയപ്പെട്ട ബജറ്റാണിത്.ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റ്
സർക്കാരിന് തക‍ർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺ​ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

 

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച