
ദില്ലി:ലോക് സഭ അംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്ന രാഹുൽ ഗാന്ധി പുതിയ വസതിയിലേക്ക് ഉടൻ മാറിയേക്കും. ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ നിസാമുദ്ദീനിലെ വീട്ടിലേക്ക് മാറാനാണ് തീരുമാനം. സെക്യൂരിറ്റി നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് മാറുമെന്നാണ് വിവരം.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 22നാണ് രാഹുല്‍ ഗാന്ധി ദില്ലി തുഗ്ളക്ക് റോഡിലെ ഔദ്യോഗിത വസതി ഒഴിഞ്ഞത്.പിന്നീട് സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.സോണിയയുടേയും രാഹുലിന്‍റേയും ഓഫീസുകള്‍ അവിടെയാണ് പ്രവര്‍ത്തിക്കുന്നത്.സാങ്കേതികമായ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് രാഹുല്‍ താമസം മാറ്റുന്നത്.നിസമാുദ്ദിന്‍ ഈസ്റ്റിലുള്ള ഷീല ദീക്ഷിതിന്‍റെ വീട്ടിലേക്കാണ് താമസം മാറ്റുന്നത്.