
ദില്ലി: ദില്ലിയിലെ ശാസ്ത്രിഭവനിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കത്തിനശിച്ച ഫയലുകൾ ഒന്നും തന്നെ താങ്കളെ രക്ഷിക്കാൻ പോകുന്നില്ലെന്നായിരുന്നു മോദിയെ ഉദ്ധരിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
'മോദി ജീ, കത്തിനശിച്ച ഫയലുകൾ ഒന്നും തന്നെ നിങ്ങളെ രക്ഷിക്കാൻ പോകുന്നില്ല. താങ്കളുടെ വിധി എഴുതുന്ന ദിവസം വരും'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
നിരവധി സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ശാസ്ത്രിഭവന്‍. ശാസ്ത്രിഭവന്‍റെ ഏഴാം നിലയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. മാനവവിഭവശേഷി മന്ത്രാലയവും വാര്‍ത്താവിതരണ മന്ത്രാലയവും അടക്കം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഏഴ് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam