രാഹുൽ ഗാന്ധി വിയറ്റ്നാം യാത്രക്ക് ശേഷം നാളെ തിരിച്ചെത്തുമെന്ന് സൂചന

Published : Oct 23, 2026, 02:37 PM IST
Rahul Gandhi

Synopsis

വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിയറ്റ്നാമിൽ പോയ രാഹുൽ ഗാന്ധി നാളെ ഡൽഹിയിൽ തിരിച്ചെത്തിയേക്കും.

ദില്ലി : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയറ്റ്നാമിൽ നിന്നും നാളെ തിരികെയെത്തിയേക്കും. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം വിയറ്റ്‌നാമിൽ പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിയറ്റ്‌നാമിലുള്ള രാഹുൽ ഗാന്ധി, നാളെയോടെ ഡൽഹിയിൽ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങൾക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദർശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ച ശേഷമാണ് രാഹുൽ അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോയെന്നാണ് ബിജെപി ആരോപിക്കുന്നത്.

നേരത്തെ, രാഹുലിന്റെ വിയറ്റ്‌നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ, താനൊരു ട്രാവൽ ഏജന്റല്ലെന്നും ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോൺഗ്രസ് എം.പി ശശി തരൂരിന്റെ മറുപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുംബൈ മേയർക്കും അമിതാഭ് ബച്ചനും ബോംബ് ഭീഷണി; ഖലിസ്ഥാൻ അനുകൂല സംഘടനയുടെ ഇ-മെയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്
രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ബെം​ഗളൂരുവിലേക്ക്; നവംബർ ഒന്നിന് ആദ്യസർവീസ്, ആകെ 16 കോച്ചുകൾ, 823 ബെർത്തുകൾ