മുന്നറിയിപ്പ് നൽകി രാഹുൽ ഗാന്ധി, രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിക്കും, 'സർക്കാരിന്‍റേത് കൊള്ള'

Published : Apr 28, 2026, 07:33 PM IST
Rahul Gandhi warns of petrol diesel price hike after april 29

Synopsis

ഏപ്രിൽ 29 ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ദില്ലി: ഏപ്രിൽ 29 ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്‍റെ നാളുകളാണെന്നും ഇനി എല്ലാത്തിനും വിലകൂടുമെന്നും തന്‍റെ ഫേസ്ബുക്ക് പേജിൽ രാഹുല്‍ ഗാന്ധി കുറിച്ചു. ഓയിൽ വില കുറഞ്ഞപ്പോൾ മോദി സർക്കാർ ലാഭം നേടി. ഇനി വില വർധിക്കുമ്പോൾ ഭാരം ജനങ്ങളുടെ തലയിൽ വെക്കും. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ-ഡീസൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാൽ, പെട്രോളിയം മന്ത്രാലയം ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. പെട്രോൾ-ഡീസൽ വിലവർധനവിന് യാതൊരു നിർദേശവും പരിഗണനയിലില്ലെന്നും ഇത്തരം വാർത്തകൾ ജനങ്ങളിൽ ഭയവും ആശങ്കയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതും വഞ്ചനാപരവുമാണെന്നുമാണ് എന്ന് മന്ത്രാലയം വ്യക്തമാക്കുന്നത്.

നിലവിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലകൾ നിരവധി മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വില കൂടുതലാണെങ്കിലും, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിങ് കമ്പനികൾ വിലകൾ സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ആരോപണം രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വിലവർധനവ് ഒഴിവാക്കി ജനങ്ങളെ ആശ്വസിപ്പിക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭാരം ജനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് മോദി സർക്കാരിന്റെ രീതിയെന്നാണ് അദ്ദേഹത്തിന്റെ വാദം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്എഫ്ഐ അടക്കം വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധത്തിൽ; ജാമിയ മിലിയയിൽ ആർഎസ്എസ് ശതാബ്‍ദി പരിപാടിക്ക് അനുമതി
വിരമിച്ച സൈനികർക്കായി സ്പിയർ കോർപ്സിന്റെ നേതൃത്വത്തിൽ സംഗമം; അരുണാചൽ ഗവർണർ മുഖ്യാതിഥിയായി