തിഹാര്‍ ജയിലില്‍ ചിദംബരത്തെ സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും

By Web TeamFirst Published Nov 27, 2019, 10:07 AM IST
Highlights

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരും ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു.

ദില്ലി: ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് ഇരുവരും തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരും ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ ഇരുവരും ചിദംബരവുമായി ചര്‍ച്ച നടത്തി. 

ഐഎന്‍എക്സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ദില്ലി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം ജയിലില്‍ കസ്റ്റഡിയിലാണ്. സിബിഐയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

click me!