മുന്നോട്ടുപോകാനാകുമെന്ന് രാഹുൽ തെളിയിക്കണം: രാജിവെക്കേണ്ടതില്ലെന്ന് രജനീകാന്ത്

Published : May 28, 2019, 12:53 PM IST
മുന്നോട്ടുപോകാനാകുമെന്ന് രാഹുൽ തെളിയിക്കണം: രാജിവെക്കേണ്ടതില്ലെന്ന് രജനീകാന്ത്

Synopsis

പ്രതിസന്ധിക‌ൾ ഒരുപാടുണ്ടെങ്കിലും രാഹുൽ തത്കാലം രാജിവെക്കേണ്ടതില്ല. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമായിരിക്കേണ്ടത് അനിവാര്യമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

ചെന്നൈ: കോൺഗ്രസിലെ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാൻ യുവ നേതാവായ രാഹുലിന് ബുദ്ധിമുട്ടേറെയാണെന്ന് സിനിമാ താരം രജനികാന്ത്. പ്രതിസന്ധിക‌ൾ ഒരുപാടുണ്ടെങ്കിലും രാഹുൽ തത്കാലം രാജിവെക്കേണ്ടതില്ലെന്നും രജനീകാന്ത് പറഞ്ഞു.

തിരിച്ചടികൾക്ക് ശേഷവും മുന്നോട്ട് പോകാനാകുമെന്ന് രാഹുൽ തെളിയിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമായിരിക്കേണ്ടത് അനിവാര്യമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ച രജനീകാന്ത്, നിയമസഭ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള തന്‍റെ പ്രവർത്തനത്തെക്കുറിച്ച്  സമയമാകുമ്പോൾ പറയാമെന്നും വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ
പുതുവര്‍ഷത്തില്‍ ബിജെപിയില്‍ തലമുറമാറ്റം, നിതിൻ നബീൻ ജനുവരിയിൽ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റേടുക്കും