
ദില്ലി: റെയില്‍വെ ആപ്പിലെ അശ്ലീല പരസ്യങ്ങളെക്കുറിച്ച് പരാതി നല്‍കിയയാള്‍ക്ക് മറുപടി നല്‍കി അധികൃതര്‍. ഇന്ത്യന്‍ റെയില്‍വെ കേറ്ററിങ് അന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍റെ (ഐആര്‍സിറ്റിസി) ഔദ്യോഗിക ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനിലാണ് അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് ആരോപിച്ച് ആനന്ദ് കുമാര്‍ എന്നയാള്‍ പരാതി നല്‍കിയത്. ഐആര്‍സിറ്റിസിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും ടാഗ് ചെയ്ത് ട്വിറ്ററിലൂടെയാണ് ഇയാള്‍ പരാതി ഉന്നയിച്ചത്.
എന്നാല്‍ പരസ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ഇടയ്ക്ക് പോപ്പ് അപ്പ് ചെയ്ത് വരുന്ന കുക്കീസ് ആണെന്നാണ് റെയില്‍വെയുടെ വിശദീകരണം. കുക്കീസ് ഒഴിവാക്കണമെങ്കില്‍ ആദ്യം ഉപയോക്താവിന്‍റെ ബ്രൗസിങ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യണമെന്ന് റെയില്‍വെ പറഞ്ഞു.
ഉപയോക്താവിന്‍റെ ബ്രൗസിങ് ഹിസ്റ്ററി പരിഗണിച്ചാണ് കുക്കീസ് എന്നറിയപ്പെടുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. റെയില്‍വെ ആപ്പില്‍ കണ്ട പരസ്യങ്ങള്‍ അത് ഉപയോഗിച്ച ആളുടെ ബ്രൗസിങ് ഹിസ്റ്ററി മുന്‍നിര്‍ത്തി ഇന്‍റര്‍നെറ്റ് അയയ്ക്കുന്ന പരസ്യങ്ങളാണ്. റെയില്‍വെയുമായി അതിന് ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
അശ്ലീല പരസ്യങ്ങള്‍ ഐആര്‍സിറ്റിസിയുടെ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനില്‍ ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് വളരെ അസഹനീയവും ലജ്ജാവഹവുമാണെന്നും എത്രയും വേഗം നടപടി എടുക്കണമെന്നുമായിരുന്നു ആനന്ദ് കുമാറിന്‍റെ പരാതി. പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ റെയില്‍വെയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam