അതിഥി തൊഴിലാളികൾക്കായി സൗജന്യമായി ട്രെയിൻ ഓടിക്കാനാവില്ലെന്ന് റെയിൽവെ

By Web TeamFirst Published May 29, 2020, 5:48 PM IST
Highlights

ശ്രമിക് ട്രെയിൻ സൗജന്യമാക്കിയാൽ അതിന്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങൾ ചേർന്ന് വഹിക്കണം

ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. ശ്രമിക് ട്രെയിൻ സൗജന്യമായി ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിനോദ് കുമാർ യാദവ് വ്യക്തമാക്കിയത്.

ശ്രമിക് ട്രെയിൻ സൗജന്യമാക്കിയാൽ അതിന്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങൾ ചേർന്ന് വഹിക്കണം. സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തിൽ നിന്ന് റെയിൽവെ ബോർഡ് ചെയർമാൻ ഒഴിഞ്ഞുമാറി.

ശ്രമിക് ട്രെയിൻ ഓടിച്ചതിലൂടെ കിട്ടിയ വരുമാനം എത്രയെന്ന് പറയാൻ റെയിൽവെ ബോർഡ് ചെയർമാൻ തയ്യാറായില്ല. തൊഴിലാളികളിൽ നിന്ന് ഈടാക്കിയ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോടും വിനോദ് കുമാർ യാദവ് പ്രതികരിച്ചില്ല.

click me!