ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ല: വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Jan 11, 2020, 8:04 PM IST
Highlights

പദ്ധതി ഒറ്റയ്ക്ക് യാഥാർത്ഥ്യമാക്കാൻ റെയിൽവേക്ക് കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിർമ്മാണ ചെലവ് തനിച്ച് വഹിക്കാനാവില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ദില്ലി: അങ്കമാലി-ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.

പദ്ധതി ഒറ്റയ്ക്ക് യാഥാർത്ഥ്യമാക്കാൻ റെയിൽവേക്ക് കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിർമ്മാണ ചെലവ് തനിച്ച് വഹിക്കാനാവില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍‍‍ അതൃപ്തി അറിയിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്.  റെയില്‍പാതക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാനോ മുതല്‍മുടക്കിന്‍റെ 50 ശതമാനം വഹിക്കാനോ കേരളം തയ്യാറല്ലാത്തതിനാല്‍ ശബരി പാത അനിശ്ചിതാവസ്ഥയിലാണെന്ന് റെയില്‍വേ മന്ത്രി നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു. 


 

click me!