'നിങ്ങളുടെ വീടാണെന്ന് കരുതിയോ? യൂണിഫോമിട്ടാൽ ടിക്കറ്റ് കാണിക്കേണ്ടെന്നാണോ?'; ടിടിഇക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Feb 26, 2025, 12:25 PM IST
'നിങ്ങളുടെ വീടാണെന്ന് കരുതിയോ? യൂണിഫോമിട്ടാൽ ടിക്കറ്റ് കാണിക്കേണ്ടെന്നാണോ?'; ടിടിഇക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Synopsis

പൊലീസുകാരനെ എതിർത്തുനിന്ന് തന്റെ ജോലി കൃത്യമായി നിർവഹിച്ച ടിടിഇയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

സാമൂഹമാധ്യമങ്ങളിൽ വൈറലായി പൊലീസുകാരനും ടിടിഇയും തമ്മിലുള്ള വാക്കേറ്റം. ടിക്കറ്റെടുക്കാതെ പൊലീസുകാരൻ ട്രെയിന്റെ എ സി കോച്ചിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്യുന്ന ടി ടി ഇയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പൊലീസുകാരനെ എതിർത്തുനിന്ന് തന്റെ ജോലി കൃത്യമായി നിർവഹിച്ച ടിടിഇയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

വീഡിയോ കാണാം... 


റെഡ്ഡിറ്റിലും എക്സിലൂടെയുമാണ് വ്യാപകമായി വീഡിയോ പ്രചരിക്കുന്നത്. 'യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ്റെ ടിക്കറ്റ് ടിടിഇയ്ക്ക് കാണിക്കരുതെന്നാണോ? നിങ്ങൾക്ക് ജനറൽ കോച്ചിനുള്ള ടിക്കറ്റ് പോലുമില്ല, എന്നിട്ടും നിങ്ങൾ എസി കോച്ചിൽ വന്നിരിക്കുകയാണെന്ന്' ടിടിഇ പൊലീസ് ഉദ്യോ​ഗസ്ഥനോട് കയർക്കുന്നുണ്ട്.

'നിങ്ങൾക്ക് തോന്നുന്നിടത്തെല്ലാം കിടന്നുറങ്ങാൻ ഇത് നിങ്ങളുടെ വീടാണെന്ന് കരുതിയോ? ഒഴിഞ്ഞു കിടക്കുന്ന എല്ലാ സീറ്റുകളും ഓഫീസർമാർക്കുള്ളതാണോ? ഇവിടെ നിന്നെണീറ്റ് പോകൂ. സ്ലീപ്പറിലേക്ക് പോകരുത്. ജനറലിൽത്തന്നെ നിൽക്കൂ' എന്നും  പൊലീസുകാരൻ നിശബ്ദനായി എഴുന്നേറ്റ് പോകുമ്പോൾ ടിടിഇ പറയുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ടിടിഇയ്ക്ക് ലഭിക്കുന്നത്. 

ഇതെന്ത് ചോദ്യം, ഇന്റർവ്യൂവിൽ ആകെ പകച്ച് ടെക്കി, ‌'കുക്കുമ്പർ ജ്യൂസ്' ഉണ്ടാക്കാൻ പഠിപ്പിച്ചെന്നും യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ