രക്ഷകരായി റെയില്‍വേ പൊലീസ്; തീവണ്ടിക്കടിയില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന വീഡിയോ

Published : Jan 10, 2021, 03:38 PM ISTUpdated : Jan 10, 2021, 06:09 PM IST
രക്ഷകരായി റെയില്‍വേ പൊലീസ്; തീവണ്ടിക്കടിയില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന വീഡിയോ

Synopsis

മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് ശനയാഴ്ച സംഭവമുണ്ടായത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയിലേക്ക് വീണത്.  

താനെ: സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവിണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. മരണത്തിന്റെ വക്കില്‍ നിന്നാണ് യുവതിയെ റെയില്‍വേ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് ശനയാഴ്ച സംഭവമുണ്ടായത്.

നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയിലേക്ക് വീണത്. എന്നാല്‍, തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റി. അടുത്തുണ്ടായിരുന്ന യാത്രക്കാരനും സഹായത്തിനെത്തി.
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു