യാത്രക്കാർക്ക് സന്തോഷം; വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു

Published : May 28, 2024, 09:00 AM IST
യാത്രക്കാർക്ക് സന്തോഷം; വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു

Synopsis

നാഗർകോവിൽ ജങ്‌ഷൻ –-താംബരം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06012) ജൂൺ 30 ‌വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും

തിരുവനന്തപുരം: വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജങ്‌ഷൻ –-താംബരം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06012) ജൂൺ 30 ‌വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. താംബരം – നാഗർകോവിൽ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്‌ചകളിലും ചെന്നൈ സെൻട്രൽ–-കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസ്‌ (06043) ജൂലൈ മൂന്ന്‌വരെയുള്ള ബുധനാഴ്‌ചകളിലും കൊച്ചുവേളി – ചെന്നൈ സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌ (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്‌ചകളിലും സർവീസ്‌ നടത്തും. അതേസമയം കെഎസ്‌ആർ ബംഗളൂരു–- കന്യാകുമാരി ഐലന്റ്‌ എക്‌സ്‌പ്രസ്‌, കന്യാകുമാരി – ചെന്നൈ എഗ്‌മൂർ സൂപ്പർഫാസ്‌റ്റ്‌ എന്നീ ട്രെയിനുകളില്‍ എസി എക്കണോമി കോച്ചും അനുവദിച്ചിട്ടുണ്ട്. 

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്ത്, മുന്നറിയിപ്പുമായി എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'
കൂടുമാറിയതിന് പിന്നാലെ എംപിമാർക്കെതിരെ ചടുല നീക്കവുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി