മാതാപിതാക്കൾ അപകടത്തില്‍ മരിച്ചു; 10 മാസം പ്രായമുള്ള കുഞ്ഞിന് റെയിൽവേയിൽ ആശ്രിതനിയമനം

Published : Jul 09, 2022, 09:27 AM IST
മാതാപിതാക്കൾ അപകടത്തില്‍  മരിച്ചു; 10 മാസം പ്രായമുള്ള കുഞ്ഞിന് റെയിൽവേയിൽ ആശ്രിതനിയമനം

Synopsis

മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ആശ്രിത നിയമനങ്ങൾ ലക്ഷ്യമിടുന്നത്.

ദില്ലി : ഛത്തീസ്ഗഡിൽ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 10 മാസം പ്രായമുള്ള പെൺകുട്ടിക്ക് റെയിൽവേ ആശ്രിത നിയമനം നൽകി. 18 വയസ്സ് തികയുമ്പോൾ ഈ പെണ്‍കുട്ടിക്ക് റെയില്‍വേയില്‍ ജോലി ചെയ്യാം എന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായായിരിക്കും ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഇത്തരം ഒരു ആശ്രിത നിയമനം നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.

മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ആശ്രിത നിയമനങ്ങൾ ലക്ഷ്യമിടുന്നത്. "ജൂലൈ 4 ന്, റായ്പൂർ റെയിൽവേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിൽ (SECR) ആശ്രിത നിയമനത്തിനായി 10 മാസം പ്രായമുള്ള ഒരു പെൺകുട്ടിയുടെ പേര് രജിസ്റ്റർ ചെയ്തു"

“കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാർ ഭിലായിലെ റെയിൽവേ യാർഡിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹവും ഭാര്യയും ജൂൺ ഒന്നിന് ഒരു റോഡപകടത്തിൽ മരിച്ചു. എന്നാല്‍ കുട്ടി രക്ഷപ്പെട്ടു,"  ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിൽ പ്രസ്താവനയിൽ പറയുന്നു.

നിയമങ്ങൾക്കനുസൃതമായി റായ്പൂർ റെയിൽവേ ഡിവിഷനാണ് കുമാറിന്‍റെ കുടുംബത്തിന് എല്ലാ സഹായവും നൽകിയത്.
റെയിൽവേ രേഖകളിൽ ഔദ്യോഗിക രജിസ്ട്രേഷൻ നടത്തുന്നതിനായി കുട്ടിയുടെ വിരലടയാളം എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രം വരെ കാണിച്ച് റെയിൽവേ ജോലി വാഗ്ദാനം, തട്ടിപ്പ്, അറസ്റ്റ് ആസൂത്രക ഒളിവിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലർച്ചെ ഇഡി ഉദ്യോ​ഗസ്ഥർ, കൂട്ടിന് എടിഎസും കേന്ദ്ര ഏജൻസികളും, ഭീകരവാദത്തിനുള്ള ഫണ്ട് പിടികൂടാൻ 40 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു