ഫസ്റ്റ് എസി കൂപ്പ ഹണിമൂൺ സ്യൂട്ടായി, ട്രെയിനിലെ മധുവിധുവിൽ പണി കിട്ടിയത് ടിടിഇക്ക്, അലങ്കരിച്ച ആൾക്കെതിരേയും കേസ്

Published : Jul 09, 2026, 08:43 AM IST
Railways Suspends TTE After Train Coupe Honeymoon Decoration Video Goes Viral

Synopsis

ട്രെയിനിലെ കൂപ്പെ മധുവിധുവിനായി അലങ്കരിച്ച വീഡിയോ വൈറലായതിന് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. സംഭവത്തിൽ ഉൾപ്പെട്ട ടിടിഇയെ സസ്പെൻഡ് ചെയ്യുകയും അലങ്കാരം നടത്തിയയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ജൽനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കൂപ്പെ 'മധുവിധു മുറി'യാക്കി മാറ്റിയ ദമ്പതികളുടെ വീഡിയോ വൈറലായ സംഭവത്തിൽ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഡ്യൂട്ടിയിലുണ്ടായിരുന്ന  ടിടിഇയെ സസ്പെൻഡ് ചെയ്തു. കൂപ്പെ അലങ്കരിച്ച ഡെക്കറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജൽനയിൽ നിന്നുള്ളതെന്നു കരുതുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായതോടെയാണ് സംഭവം റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് റെയിൽവേ അതിവേഗം നടപടിയെടുത്തതും അന്വേഷണം പ്രഖ്യാപിച്ചതും. അനുമതിയില്ലാതെ റെയിൽവേയുടെ കോച്ചിനുള്ളിൽ ഇത്തരം അലങ്കാരങ്ങൾ നടത്തിയത് ഗൗരവതരമായ സുരക്ഷാ വീഴ്ചയായാണെന്ന് അധികൃതർ പറയുന്നു.

വൈറൽ വീഡിയോ

നവ ദമ്പതികൾക്കായി ട്രെയിനിലെ കൂപ്പെ മനോഹരമായി അലങ്കരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകൾ, ഹൃദയാകൃതിയിലുള്ള അലങ്കാരങ്ങൾ, പൂമാലകൾ എന്നിവയെല്ലാം ഇതിനായി ഉപയോഗിച്ചിരുന്നു. ബെർത്തിൽ റോസാപ്പൂവിന്റെ ഇതളുകൾ വിതറുകയും കൂപ്പയാകെ അലങ്കരിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ആഘോഷത്തിന്റെ പ്രതീതി നൽകുന്ന രീതിയിലായിരുന്നു ഈ അലങ്കാരങ്ങളെല്ലാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് റെയിൽവേയുടെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയത്.  

അന്വേഷണവും കടുത്ത നടപടിയും

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റെയിൽവേ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്രയും വലിയ അലങ്കാരം കോച്ചിനുള്ളിൽ നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണ്  ആദ്യ ഘട്ടത്തിൽ ടിടിഇയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തത്. കൂടാതെ, ഈ അലങ്കാരങ്ങൾ ചെയ്ത വ്യക്തിയെ കണ്ടെത്തി അവർക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. റെയിൽവേയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിട്ടുകിട്ടണമെന്ന് യുഎസ്; നിയമവശങ്ങൾ പഠിക്കുമെന്ന് ഇന്ത്യ: ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ പുതിയ വഴിത്തിരിവ്
എച്ച്ഡിഎഫ്‌സി ബാങ്കിൽ സുരക്ഷിതമായി സൂക്ഷിച്ച 440 കോടി രൂപയ്ക്ക് പൂട്ട്! കനത്ത തിരിച്ചടിയേറ്റ് മമത; ഇഡി നടപടിക്കെതിരെ വിമർശനം