രാഹുലിന്റെ രീതി ​ഗുണ്ടകളെ പോലെയെന്നും കോൺ​ഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ് ഏറ്റവും ​ഗൗരവമുള്ളതാണെന്നും ബിജെപി.

ദില്ലി: സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രം​ഗത്ത്. പരമോന്നത കോടതിയിലേക്കുള്ള മാർച്ച് ഒരിക്കലും പാടില്ലാത്തതാണെന്നും കോടതിയുടെ പരിസരം ധർണ സ്ഥലമാക്കി അരാജകത്വം പടർത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും ബിജെപി ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ ആരോപിച്ചു. രാഹുലിന്റെ രീതി ​ഗുണ്ടകളെ പോലെയെന്നും കോൺ​ഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ് ഏറ്റവും ​ഗൗരവമുള്ളതാണെന്നും വെറും സൂര്യകാന്ത് എന്നാണ് ചീഫ് ജസ്റ്റിസിനെ വിശേഷിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. പോസ്റ്റ് പിന്നീട് ഡീലീറ്റ് ചെയ്തെങ്കിലും, ഇത് വളരെ ​ഗൗരവമുള്ളതാണെന്നും ബിജെപി പറഞ്ഞു.