Fuel Price | പെട്രോള്‍ ഡീസല്‍ വിലകുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

By Vipin PanappuzhaFirst Published Nov 16, 2021, 10:07 PM IST
Highlights

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഖലോട്ടിന്‍റെ വസതിയില്‍ ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ജയ്പൂര്‍: പെട്രോള്‍ ഡീസല്‍ വിലയില്‍ (Fuel Prices ) കുറവ് വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ (Rajastan Govt). പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് സംസ്ഥാനത്തിന്‍റെ മൂല്യവര്‍ദ്ധന നികുതിയില്‍ (VAT) രാജസ്ഥാന്‍ കുറവ് വരുത്തിയത്. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി അശോക് ഖലോട്ട് (Ashok Gehlot) ട്വീറ്റ് ചെയ്തു.

അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു. 

Due to this, the state government will incur a loss of Rs 3500 crore in annual revenue.

— Ashok Gehlot (@ashokgehlot51)

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഖലോട്ടിന്‍റെ വസതിയില്‍ ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തിങ്കളാഴ്ച അശോക് ഖലോട്ട് കേന്ദ്രം വീണ്ടും എക്സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വിലയില്‍ ജനത്തിന് ആശ്വാസം നല്‍കണമെന്ന് പ്രസ്താവിച്ചിരുന്നു. കേന്ദ്രം വീണ്ടും കുറച്ചാല്‍ സംസ്ഥാനം കുറയ്ക്കുമെന്നാണ് ഖലോട്ട് പറഞ്ഞത്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുമെന്നും ഖലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു. 
 

click me!