സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, ബിക്കാറാം ബിഷ്ണോയി കര്‍ണാടകയിൽ അറസ്റ്റിൽ

Published : Nov 07, 2024, 12:15 PM IST
സൽമാൻ ഖാനെ ഫോണിൽ വിളിച്ച്  ഭീഷണിപ്പെടുത്തി, ബിക്കാറാം ബിഷ്ണോയി കര്‍ണാടകയിൽ അറസ്റ്റിൽ

Synopsis

കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം.

ബെംഗ്ളൂരു : ബോളീവുഡ് നടൻ സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ കർണാടകയിൽ പിടിയിൽ. രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം. സൽമാന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഇന്നലെയാണ് കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം