രാജസ്ഥാൻ കേസ് സുപ്രീം കോടതിയിൽ, നടപടി നീട്ടിവെക്കാൻ ഹൈക്കോടതിക്കാകില്ലെന്ന് കബിൽ സിബൽ കോടതിയിൽ

By Web TeamFirst Published Jul 23, 2020, 11:55 AM IST
Highlights

സ്പീക്കർ നടപടി എടുക്കുന്നത് വരെ കോടതിക്ക് ഇടപെടാനാകില്ലെന്നും നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതിക്ക്  സ്പീക്കറോട് ആവശ്യപ്പെടാനാകില്ലെന്നും കബിൽ സിബൽ കോടതിയിൽ വാദിച്ചു.

ദില്ലി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും ഒപ്പമുള്ള വിമത എംഎൽഎമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് 24-ാം തിയ്യതി വരെ വരെ തടഞ്ഞ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്പീക്കര്‍ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ വാദം ആരംഭിച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സ്പീക്കർക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരാകുന്നത്. 

സ്പീക്കർ നടപടി എടുക്കുന്നത് വരെ കോടതിക്ക് ഇടപെടാനാകില്ലെന്നും നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതിക്ക്  സ്പീക്കറോട് ആവശ്യപ്പെടാനാകില്ലെന്നും കബിൽ സിബൽ കോടതിയിൽ വാദിച്ചു. സ്പീക്കർ നടപടി എടുക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടി നൽകിയതും ഭരണഘടന വിരുദ്ധമാണെന്നും സിബൽ വ്യക്തമാക്കി. 

കോടതി തീരുമാനത്തിന് മുമ്പ് എംഎൽഎമാരെ സസ്പെൻറ് ചെയ്യുകയോ, അയോഗ്യരാക്കുകയോ ചെയ്താൽ അത് കോടതിയുടെ പരിഗണനയിൽ വരില്ലേ എന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു.എന്നാൽ നടപടി എടുത്താലെ ആ പ്രശ്നം വരുന്നുള്ളു എന്ന് വ്യക്തമാക്കിയ സിബൽ
2020 ലെ ജസ്റ്റിസ് നരിമാൻ കോടതിയുടെ വിധിയിൽ അയോഗ്യത നേരിടുന്ന എംഎൽഎമാർക്ക‌് ഇടക്കാല ഉത്തരവിലൂടെ കോടതികൾ സംരക്ഷണം നൽകരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും ആ വിധിയുടെ ലംഘനമാണ് ഇവിടെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഉണ്ടായതെന്നും  വാദിച്ചു. 

ജനാധിപത്യത്തിൽ മന്ത്രിസഭയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതൊരു സാധാരണ വിഷയമല്ലെന്നും പൊതുജനമാണ് ഇവരെ തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കി. കോടതി എതിർക്കുന്ന എംഎൽഎമാർക്കെതിരെ എന്തുകൊണ്ടാണ് കോൺഗ്രസ് പാർടി നടപടി എടുക്കാത്തതെന്നും  ചോദിച്ചു. എന്നാൽ കോൺഗ്രസ് പാർടിക്ക് വേണ്ടിയല്ല താൻ ഹാജരാകുന്നതെന്നായിരുന്നു കപിൽ സിബലിന്റെ മറുപടി. വാദം തുടരുന്നു.

 

click me!