'ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രം, എല്ലാ എതിരാളികൾക്കും വെല്ലുവിളി, എന്റെ പ്രിയ സുഹൃത്ത്'; സ്റ്റാലിനെ പുകഴ്ത്തി രജനികാന്ത്

Published : Sep 13, 2025, 10:58 PM IST
rajinikanth praises cm stalin

Synopsis

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്ന് രജനിയുടെ പരാമർശം. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ദിവസമാണ് രജനീകാന്തിന്റെ പ്രതികരണം.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികൾക്ക് വെല്ലുവിളിയെന്നും പരാമർശം. “വരൂ, 2026ൽ കാണാം“ എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിൻ. തന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിൻ എന്നും രജനീകാന്ത്. ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ ആണ് പരാമർശം. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ദിവസം ആണ് രജനീകാന്തിന്റെ പ്രതികരണം. 3 ആഴ്ച്ച മുൻപാണ് തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനം വിജയ് നടത്തിയത്. വേദിയിൽ ബിജെപിയെ ക‌ടന്നാക്രമണം നടത്തിയിരുന്നു.

അന്ന് മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്‌ അടിമകളായി മാറിയിരിക്കുകയാണ്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തിൽ പറഞ്ഞു. മധുരയിൽ വെച്ചാണ് വിജയുടെ പാർട്ടിയായ ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. സിനിമ സ്റ്റൈലിൽ ആയിരുന്നു സമ്മേളനം ആരംഭിച്ചത്. പ്രസം​ഗത്തിന്റെ തുട‌ക്കത്തിൽ തന്നെ എംജിആറിനെ പരാമർശിച്ചു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണ്. കുറുക്കന്മാർ പലതും കാണും, പക്ഷേ സിംഹം ഒന്നു മാത്രം; അവനാണ് രാജാവ്. ടിവികെ ആർക്കും തടയാനാകാത്ത ശക്തിയാണ്. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാർത്ഥി. മത്സരം ഡിഎംകയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി