
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ മോചിപ്പിച്ചതു പോലെ തന്‍റെ കാര്യത്തിലും കോടതി തീരുമാനമെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും രവിചന്ദ്രന്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, പ്രത്യേക അധികാരമില്ലന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളിയിരുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ തമിഴ് ചെയറിന് ജയിലില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ ഇരുപതിനായിരം രൂപ സംഭാവന നല്‍കിയിട്ടുള്ള താന്‍ സാമൂഹിക പ്രതിബദ്ധതയുളളയാളാണെന്നും മോചനം കിട്ടിയാല്‍ സമൂഹത്തിന് ഭീഷണിയാവില്ലെന്നും രവിചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam