
ദില്ലി: പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ട് നിർമിച്ച അശോകസ്തംഭത്തിന് 6.5 മീറ്റർ ഉയരവും 9500 കിലോ ഭാരവും ഉണ്ട്.
പാർലമെന്‍റ് കെട്ടിടത്തിന്‍റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിന് മുൻപായി പൂജയും നടന്നു. പാർലമെന്‍റ് കെട്ടിട്ടത്തിലെ നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.
അതേസമയം അശോകസ്തംഭം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.