'കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രീയ വിരോധമില്ല'; മുരളീധരനെ അനുമോദിച്ച് ഉണ്ണിത്താന്‍

Published : Jun 01, 2019, 11:38 AM IST
'കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രീയ വിരോധമില്ല'; മുരളീധരനെ അനുമോദിച്ച് ഉണ്ണിത്താന്‍

Synopsis

ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ എന്‍റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ദില്ലി യാത്രകളില്‍ എല്ലാ കേന്ദ്രമന്ത്രിമാരേയും കണ്ട് കാസര്‍കോടിനായി പദ്ധതികള്‍ ലഭിക്കാന്‍ ഭഗീരഥപ്രയത്നം തന്നെ നടത്തും. 

ദില്ലി: കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി കാര്യസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.മുരളീധരനെ അനുമോദിച്ച് കാസര്‍ഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. 

രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന കോണ്‍ഗ്രസ് നേതാവിന് ബിജെപിയോട് ശത്രുതയുണ്ടെന്നും എന്നാല്‍ കാസര്‍ഗോഡ് എംപിയ്ക്ക് കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ലെന്നും ദില്ലി കേരളാ ഹൗസില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ എന്‍റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി ദില്ലിയില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിമാരേയും പോയി കണ്ട് കാസര്‍ഗോഡിന് വേണ്ടി എന്തെല്ലാം പദ്ധതികള്‍ കൊണ്ടു വരാന്‍ സാധിക്കുമോ അതിനെല്ലാം വേണ്ടിയുള്ള ഭഗീരഥ പ്രയത്നായിരിക്കും താന്‍ നടത്തുകയെന്നും  രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ
'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ