ഗുജറാത്തിലെ കൂറ്റൻ ലീഡ്; ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്ന് രാജ്നാഥ് സിംഗ്

Published : Dec 08, 2022, 11:22 AM ISTUpdated : Dec 08, 2022, 11:23 AM IST
ഗുജറാത്തിലെ കൂറ്റൻ ലീഡ്; ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്ന് രാജ്നാഥ് സിംഗ്

Synopsis

ഗുജറാത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

ദില്ലി : ഗുജറാത്തിലെ ബിജെപിയുടെ കൂറ്റൻ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡൽ 2001 മുതൽ തന്നെ ആളുകൾ സ്വീകരിച്ചതാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രാൽഹാദ്‌ ജോഷിയും പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായാണ് ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചിരിക്കുന്നത്. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 151 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ടു സീറ്റുകളുമായി ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തിൽ കോൺഗ്രസ് തകർന്നു തരിപ്പണമാകുന്നതാണ് കാഴ്ച. വോട്ടു ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങി. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്ന ഹിമാചലിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം ആണ്. മൂന്നിടത്ത് സ്വതന്ത്രർ ലീഡ് ചെയ്യുന്ന ഹിമാചലിൽ അവരുടെ നിലപാട് നിർണായകമാകും. 

Read More : ആംആദ്മി വോട്ടുപിടിച്ചു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര