ഇന്ത്യ ചൈന നയതന്ത്രതല ചർച്ച: നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് രാജ്നാഥ് സിം​ഗ്

Published : Apr 27, 2023, 09:01 PM IST
ഇന്ത്യ ചൈന നയതന്ത്രതല ചർച്ച: നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് രാജ്നാഥ് സിം​ഗ്

Synopsis

നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്നും അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ അറിയിച്ചു.

ദില്ലി : ചൈനയ്ക്ക് ശക്തമായ സന്ദേശവുമായി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ദില്ലിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്നും അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ അറിയിച്ചു. നാളെ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്. അതിർത്തിയിൽ സംഘർഷം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ  കൂടികാഴ്ച നടത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്