സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കും; ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ

Published : Apr 27, 2023, 05:52 PM ISTUpdated : Apr 27, 2023, 05:54 PM IST
സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കും; ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ

Synopsis

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. 

ദില്ലി: ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി ഉഷ വ്യക്തമാക്കി. റസ്ലിം​ഗ് ഫെഡേറേഷൻ ഭരണത്തിന്  അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ച് ഒളിമ്പിക് അസോസിയേഷൻ. ഗുസ്തി ഫെഡറേഷൻ്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. 

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ദില്ലി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ ഇടത് സംഘടനകൾ ഇന്ന് പ്രതിഷേധിക്കും.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ​ഗുസ്തി താരങ്ങളുടെ സമരം നാലാം ദിവസത്തിലേക്ക്, പ്രതിഷേധം ശക്തമാകുന്നു

'ഞങ്ങളുടെ മൻ കി ബാത്ത് കൂടി പ്രധാനമന്ത്രി കേൾക്കണം'; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്