സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തുകേസ്: മുഖ്യപ്രതി രാജുഭായി മൈസൂർ പൊലീസിന്റെ പിടിയിൽ

Published : Oct 09, 2020, 05:33 PM IST
സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തുകേസ്: മുഖ്യപ്രതി രാജുഭായി മൈസൂർ പൊലീസിന്റെ പിടിയിൽ

Synopsis

കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ ഒളിവിൽ കഴിയാൻ സഹായിച്ചത് കണ്ണൂർ സിപിഎം ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷും സഹോദരൻ സുബിത്തുമാണെന്ന് മൈസൂർ ഡിസിപി നേരത്തെ അറിയിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തുകേസിലെ മുഖ്യപ്രതി പിടിയിലായി. മൈസൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തേക്ക് കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതി ആന്ധ്ര പ്രദേശിലെ രാജുഭായി മൈസൂർ പൊലീസിൻ്റെ പിടിയിലായത്. 

കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ ഒളിവിൽ കഴിയാൻ സഹായിച്ചത് കണ്ണൂർ സിപിഎം ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷും സഹോദരൻ സുബിത്തുമാണെന്ന് മൈസൂർ ഡിസിപി നേരത്തെ അറിയിച്ചിരുന്നു. ഇരുവരെയും നേരത്തെ മൈസൂർ പോലീസ് പിടികൂടി ഇവരിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

രാജുഭായിയുടെ നേതൃത്വത്തിൽ വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന കേസാണ് മൈസൂർ പോലീസ് അന്വേഷിക്കുന്നത്. ഇരുവരെയും അടക്കം 5 പേരെ ഈ കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ജിതിനെ വരുന്ന ചൊവ്വാഴ്ച മൈസൂർ പോലീസ് എക്സൈസിന് ചോദ്യം ചെയ്യാൻ കൈമാറുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി