പ്രതിപക്ഷ ബഹളം; രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവച്ചു

By Web TeamFirst Published Nov 19, 2019, 11:30 AM IST
Highlights

അതേസമയം ലോക്സഭയില്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തില്‍ നിന്ന് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം. 

ദില്ലി: ജെഎന്‍യുവിലെ ലാത്തിചാര്‍ജ്, കശ്‍മീര്‍, തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവച്ചു.
അതേസമയം ലോക്സഭയില്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തില്‍ നിന്ന് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്‍പിജി സുരക്ഷ പിൻവലിച്ച വിഷയത്തിൽ കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. 

കൊടിക്കുന്നേല്‍ സുരേഷാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ്  സ്പീക്കര്‍ തള്ളി ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയി. ഏകാധിപത്യം അവസാനിപ്പിക്കു എന്ന മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുതള്ളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇടതുപക്ഷ എംപിമാരും പ്രതിപക്ഷത്തെ ചില എംപിമാരും ജെഎന്‍യു വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അതും തള്ളുകയായിരുന്നു. 

click me!